+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിലെ ജലനിരപ്പ് 141.40 അടിയായാണ് ഉയർന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ഉയർത്തിയിട്ടുണ്ട്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശ
മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. നിലവിലെ ജലനിരപ്പ് 141.40 അടിയായാണ് ഉയർന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് ഉയർത്തിയിട്ടുണ്ട്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ ന്യൂനമർദത്തെ തുടർന്നു തമിഴ്നാട്ടിൽ ഭേദപ്പെട്ട മഴ ലഭിച്ചതിനാൽ മുല്ലപ്പെരിയാറിൽനിന്നു കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.

സെക്കൻഡിൽ 511 ഘനയടി വെള്ളമാണ് തമിഴ്നാട് എടുക്കുന്നത്. അണക്കെട്ടിലേക്ക് 2,526 ഘനയടി വെള്ളം ഒഴുകിയെത്തുന്നുണ്ട്. സ്പിൽവേ വഴി ജലം ഇടുക്കിയിലേക്കുതുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്കു നേരത്തേ നിർദേശം നൽകിയിരുന്നു.

ബുധനാഴ്ച വൈകുന്നേരം മുല്ലപ്പെരിയാറിലെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴപെയ്തിരുന്നു. കേരളത്തിൽ മഴ തുടരുകയും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വർധിപ്പിക്കാതിരിക്കുകയും ചെയ്താൽ മുല്ലപ്പെരിയാർ തുറക്കേണ്ടിവരും.
More in Latest News :