+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ബ​ഹി​ഷ്ക​ര​ണം അ​പ​മാ​ന​മ​ല്ല'; സാ​ബു എം. ​ജേ​ക്ക​ബി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോ​ട​തി

കൊ​ച്ചി: പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ കി​റ്റെ​ക്സ് ഗ്രൂ​പ്പ് ത​ല​വ​ൻ സാ​ബു എം. ​ജേ​ക്ക​ബ് അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. എം​എ​ൽ
കൊ​ച്ചി: പി.​വി. ശ്രീ​നി​ജ​ൻ എം​എ​ൽ​എ​യെ ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന കേ​സി​ൽ കി​റ്റെ​ക്സ് ഗ്രൂ​പ്പ് ത​ല​വ​ൻ സാ​ബു എം. ​ജേ​ക്ക​ബ് അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. എം​എ​ൽ​എ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ച്ച​ത് അ​പ​മാ​നി​ക്കാ​നാ​ണെ​ന്ന വാ​ദം ത​ള്ളി​ക്ക​ള​ഞ്ഞ കോ​ട​തി, കേ​സി​ൽ അ​റ​സ്റ്റ് അ​നി​വാ​ര്യ​മ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

എം​എ​ൽ​എ​യെ ബ​ഹി​ഷ്ക​രി​ച്ച ന​ട​പ​ടി അ​പ​മാ​നി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച സ​ർ​ക്കാ​ർ, സാ​ബു​വി​ന് ഏ​റെ ശ​ത്രു​ത​യു​ള്ള പി.​ടി. തോ​മ​സ്, ബെ​ന്നി ബ​ഹ​നാ​ൻ എ​ന്നി​വ​രു​ടെ ച​ട​ങ്ങ് അ​ദേ​ഹം ബ​ഹി​ഷ്ക​രി​ക്കാ​റി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന് മ​റു​പ​ടി​യാ​യി, അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി ന​ട​പ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​ന്ന​ത് അ​പ​മാ​ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ണോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി ആ​രോ​പ​ണ​വി​ധേ​യ​ർ ഹാ​ജ​രാ​ക​ണ​മെ​ന്നും പ​റ​ഞ്ഞ കോ​ട​തി, ചോ​ദ്യം ചെ​യ്യ​ലി​ന് കൃ​ത്യ​മാ​യ നോ​ട്ടീ​സ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​റി​യി​ച്ചു.

എം​എ​ൽ​എ ന​ൽ​കി​യ പ​രാ​തി​യു​ടെ എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സാ​ബു എം. ​ജേ​ക്ക​ബ് ന​ൽ​കി​യ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി, ഹ​ർ​ജി ക്രി​സ്മ​സി​ന് ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.
More in Latest News :