+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിൽവർ ലൈൻ: കേസുകളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളൊന്നും പിൻവലിക്കില്ലെന്നും
സിൽവർ ലൈൻ: കേസുകളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളൊന്നും പിൻവലിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കേന്ദ്രഅനുമതി കിട്ടുന്ന മുറക്ക് സിൽവർ ലൈനുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.

അ​തേ​സ​മ​യം കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി ഫ്ര​ഞ്ച് ഫ​ണ്ടിംഗ് ഏ​ജ​ന്‍​സി​യെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. 1016 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​ന്‍ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കൊ​ച്ചി മെ​ട്രോ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നീ​ട്ടു​ന്ന​ത് കേ​ന്ദ്ര​വു​മാ​യി ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ലൈ​റ്റ് മെ​ട്രോ ന​ട​പ്പാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.
More in Latest News :