മിർപൂർ: ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ബംഗ്ലാ നായകൻ ലിറ്റൺ ദാസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
പരിക്കേറ്റ രോഹിത് ശർമയ്ക്ക് പകരം കെ.എൽ. രാഹുൽ നയിക്കുന്ന ഇന്ത്യൻ നിരയിൽ ഇഷാൻ കിഷൻ, കുൽദീപ് യാദവ് എന്നിവരെ ഉൾപ്പെടുത്തി. നജ്മുൽ ഷാന്റോ, നസും അഹ്മദ് എന്നിവർക്ക് പകരമായി ടസ്കിൻ അഹ്മദ്, യാസിർ അലി എന്നിവർ ബംഗ്ലാ ടീമിലെത്തി.
മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് പോരാട്ടങ്ങളും തോറ്റ ഇന്ത്യക്ക് നാണക്കേട് ഒഴിവാക്കാൻ ഇന്ന് വിജയം അനിവാര്യമാണ്.