അഹമ്മദാബാദ്: ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിനെ വീണ്ടും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാന്‍ ബിജെപി എംഎല്‍എമാര്‍ ഇന്ന് യോഗം ചേരും. രാവിലെ 10ന് ഗാന്ധിനഗറിലുള്ള പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ കമലത്തില്‍ വച്ചാണ് യോഗം.
ഉച്ചയ്ക്ക് നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുത്ത കാര്യം ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിനു പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഭാഗമായി ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ രാജിവച്ചിരുന്നു. വോട്ടെടുപ്പിനു മുമ്പുതന്നെ ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് പട്ടേലിനെയാണ്.
ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടില്‍വച്ച് തിങ്കളാഴ്ചയാണ് പട്ടേല്‍ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക.