+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എക്സൈസ് ഉദ്യോഗസ്ഥൻ വാണിയക്കാട് ആലിംഗപൊക്കം അറക്കപറമ്പിൽ എ.ജെ. അനീഷിനെയാണ് സസ്പെൻഡ് ചെയ്തത്.എക്സൈസ് കമ്മിഷണറാണ് ഇത
റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പറവൂർ: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എക്സൈസ് ഉദ്യോഗസ്ഥൻ വാണിയക്കാട് ആലിംഗപൊക്കം അറക്കപറമ്പിൽ എ.ജെ. അനീഷിനെയാണ് സസ്പെൻഡ് ചെയ്തത്.

എക്സൈസ് കമ്മിഷണറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഒളിവിൽ കഴിയുന്ന അനീഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. നിലവിൽ അനീഷിനെതിരെ രണ്ടുകേസുകളാണ് പറവൂർ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പരാതിക്കാരെ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും ഒരു സ്ഥാപനത്തിലും ജോലി നൽകാമെന്നു പറഞ്ഞു നിരവധിപ്പേരിൽ നിന്നും അനീഷ് പണം വാങ്ങിയതായാണ് പരാതി.
More in Latest News :