+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രി​ല്‍​ നി​ന്ന് അ​ധി​ക​നി​ര​ക്ക്: കെ​എ​സ്ആ​ർ​ടി​സി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി‌

കൊ​ച്ചി: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രി​ല്‍ നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​ക​നി​ര​ക്ക് ഈ​ടാ​ക്കു​ന്നെ​ന്നും ബ​സു​ക​ളി​ല്‍ ഭ​ക്ത​രെ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോ​കു​ന്നെ​ന്നു​മു​ള്ള പ​രാ​തി​യെ​ത്തു​ട​ര്‍​
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രി​ല്‍​ നി​ന്ന് അ​ധി​ക​നി​ര​ക്ക്: കെ​എ​സ്ആ​ർ​ടി​സി​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി‌
കൊ​ച്ചി: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രി​ല്‍ നി​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​ക​നി​ര​ക്ക് ഈ​ടാ​ക്കു​ന്നെ​ന്നും ബ​സു​ക​ളി​ല്‍ ഭ​ക്ത​രെ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോ​കു​ന്നെ​ന്നു​മു​ള്ള പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര്‍​ജി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ദേ​വ​സ്വം ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍ ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​പ്പോ​കു​ന്നു​വെ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ നി​ഷേ​ധി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ ഉ​ള്‍​പ്പെ​ട്ട അ​പ​ക​ട​മൊ​ന്നും ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ശ​ബ​രി​മ​ല ചെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന 165 ബ​സു​ക​ള്‍​ക്ക് 350 ഡ്രൈ​വ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ആ​രോ​പ​ണ​ങ്ങ​ള്‍ സ്വ​കാ​ര്യ സ​ര്‍​വീ​സ് ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി വാ​ദി​ച്ചു. തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ്, ഷെ​ഡ്യൂ​ള്‍​ഡ് സ​ര്‍​വീ​സ് തു​ട​ങ്ങി​യ​വ​യു​ടെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി 17 ലേ​ക്ക് മാ​റ്റി.
More in Latest News :