ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ അടുത്ത മേയർ ആം ആദ്മി പാർട്ടിയിൽനിന്ന് ആയിരിക്കുമെന്ന് ബിജെപി. തെരഞ്ഞെടുപ്പിൽ ആം ആദ്മി ഭൂരിപക്ഷം നേടിയതുകൊണ്ട് അവരായിരിക്കും മേയർ സ്ഥാനത്ത് വരികയെന്നു ഡൽഹി ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്ത പറഞ്ഞു.
കോർപറേഷനിൽ ബിജെപി ശക്തമായ പ്രതിപക്ഷമായിരിക്കും. പാർട്ടി ഒരു അഴിമതിയും അനുവദിക്കില്ല. എംസിഡിയിൽ ഒരു "കാവൽ നായ" ആയി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ എഎപി ഭൂരിരപക്ഷം നേടിയെങ്കിലും മേയർ തെരഞ്ഞെടുപ്പ് തുറന്നുകിടക്കുകയാണെന്നായിരുന്നു നേരത്തെ ബിജെപിയുടെ നിലപാട്. ഉദാഹരണമായി ചണ്ഡീഗഡിലെ കാര്യമാണ് സൂചിപ്പിച്ചത്. അവിടെ മുനിസിപ്പിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചത് എഎപിയാണ്, എന്നാൽ മേയർ സ്ഥാനത്ത് ബിജെപിയാണ് എന്നായിരുന്നു വാദം.