+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ക സി​വി​ൽ കോ​ഡ്: ബി​ല്ലു​മാ​യി ബി​ജെ​പി, കോ​ൺ​ഗ്ര​സി​നെ​തി​രെ പ്രസ്താവനയുമായി ലീ​ഗ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി അം​ഗം രാ​ജ്യ​സ​ഭ​യി​ൽ സ്വ​കാ​ര്യ ബി​ൽ അ​വ​ത​രി​പ്പി​ച്ചു. ബി​ല്ലി​നെ എ​തി​ർ​ക്കാ​ൻ സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ്
ഏ​ക സി​വി​ൽ കോ​ഡ്: ബി​ല്ലു​മാ​യി ബി​ജെ​പി, കോ​ൺ​ഗ്ര​സി​നെ​തി​രെ പ്രസ്താവനയുമായി ലീ​ഗ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി അം​ഗം രാ​ജ്യ​സ​ഭ​യി​ൽ സ്വ​കാ​ര്യ ബി​ൽ അ​വ​ത​രി​പ്പി​ച്ചു. ബി​ല്ലി​നെ എ​തി​ർ​ക്കാ​ൻ സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് മു​സ്ലീം ലീ​ഗ് രം​ഗ​ത്തെ​ത്തി.

രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള കി​രോ​ടി ലാ​ൽ മീ​ണ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങ​വേ, അ​വ​ത​ര​ണാ​നു​മ​തി​ക്കാ​യി പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു. 23-ന് ​എ​തി​രെ 63 വോ​ട്ടി​ന് അ​വ​ത​ര​ണാ​നു​മ​തി ല​ഭി​ച്ച​തോ​ടെ ബി​ല്ലി​ന്മേൽ ച​ർ​ച്ച ആ​രം​ഭി​ച്ചു.

ബി​ല്ലി​നെ എ​തി​ർ​ത്ത് സം​സാ​രി​ക്ക​വേ, വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് അ​റി​യി​ക്കാ​ൻ ഒ​രു കോ​ൺ​ഗ്ര​സ് എം​പി പോ​ലും സ​ഭ​യി​ൽ ഇ​ല്ലാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് ലീ​ഗ് എം​പി പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് പ്ര​സ്താ​വി​ച്ചു. ലീ​ഗും കോ​ൺ​ഗ്ര​സും കേ​ര​ള​ത്തി​ൽ സ​ഖ്യ​ക​ക്ഷി​ക​ളാ​ണെ​ന്ന ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യു​ടെ പ​രി​ഹാ​സം ഉ​ട​നെ​ത്തി​യെ​ങ്കി​ലും വ​ഹാ​ബ് ആ ​പ്ര​കോ​പ​ന​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ൽ​കി.

ത​ങ്ങ​ൾ മാ​ർ​ക്സി​സ്റ്റു​ക​ൾ​ക്ക് എ​തി​രാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ വ​ഹാ​ബ്, ബി​ൽ മൂ​ലം ഇ​ന്ത്യ​ക്ക് യാ​തൊ​രു ഗു​ണ​വും ഉ​ണ്ടാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു.

ലീ​ഗ് നേ​താ​വ് സ​ഭ​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശം അ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ ജെ​ബി മേ​ത്ത​ർ എം​പി​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​യ ഹ​നു​മ​ന്ത​യ്യ​യും ബി​ല്ലി​നെ എ​തി​ർ​ത്ത് സം​സാ​രി​ച്ച് രം​ഗം ശാ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചു.
More in Latest News :