+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​ള്ള​റ്റ് ട്രെ​യി​ന്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി 22,000 മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ അ​നു​മ​തി

മും​ബൈ:​അ​ഹ​മ്മ​ദാ​ബാ​ദ് മും​ബൈ ബു​ള്ള​റ്റ് ട്രെ​യി​ന്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി 22,000 കണ്ടൽ മര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ല്‍​കി ബോം​ബെ ഹൈ​ക്കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ദി​പാ​
ബു​ള്ള​റ്റ് ട്രെ​യി​ന്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി 22,000 മ​ര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ അ​നു​മ​തി
മും​ബൈ:​അ​ഹ​മ്മ​ദാ​ബാ​ദ്- മും​ബൈ ബു​ള്ള​റ്റ് ട്രെ​യി​ന്‍ പ​ദ്ധ​തി​ക്കു​വേ​ണ്ടി 22,000 കണ്ടൽ മര​ങ്ങ​ള്‍ മു​റി​ക്കാ​ന്‍ ഉ​പാ​ധി​ക​ളോ​ടെ അ​നു​മ​തി ന​ല്‍​കി ബോം​ബെ ഹൈ​ക്കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ദി​പാ​ങ്ക​ര്‍ ദ​ത്ത അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേതാണ് ഉത്തരവ്.

വി​രാ​ര്‍, താ​നെ സ്റ്റേ​ഷ​നു​ക​ള്‍ പ​ദ്ധ​തി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യാ​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന മ​ര​ങ്ങ​ളു​ടെ എ​ണ്ണം പ​കു​തി​യാ​യി കു​റ​യ്ക്കാ​മെ​ന്ന് നേ​ര​ത്തെ കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വും മ​ഹാ​രാ​ഷ്ട്ര തീ​ര പ​രി​പാ​ല​ന അ​തോ​റി​റ്റി​യും നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഈ ​നി​ര്‍​ദേ​ശം പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് നാ​ഷ​ണ​ല്‍ ഹൈ​സ്പീ​ഡ് റെ​യി​ല്‍ കോ​ര്‍​പ​റേഷന്‍റെ അഭിഭാ​ഷ​ക​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

മു​റി​ക്കേ​ണ്ട കണ്ടൽ മര​ങ്ങ​ളു​ടെ എ​ണ്ണം 53,000 ആ​യി​രു​ന്നു. ഇ​ത് 22,000 ആ​യി കു​റ​ച്ചു. മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. മു​റി​ക്കു​ന്ന മ​ര​ങ്ങ​ള്‍​ക്ക് പ​ക​രം അ​ഞ്ചി​ര​ട്ടി മ​ര​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ച് ആ ​ന​ഷ്ടം നി​ക​ത്തു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ളും കോ​ട​തി​ക്ക് ന​ല്‍​കി​യ ഉ​റ​പ്പും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ല്‍ ഹൈ​സ്പീ​ഡ് റെ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന് കോടതി കർശന നി​ര്‍​ദേ​ശം ന​ല്‍​കി. മ​രം മു​റി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ബോം​ബെ ആ​സ്ഥാ​ന​മാ​യു​ള്ള പ​രി​സ്ഥി​തി സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം കോ​ട​തി ത​ള്ളി.
More in Latest News :