+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുറ്റസമ്മതം ക്രൈംബ്രാഞ്ചിന്‍റെ സമ്മര്‍ദം മൂലം: ഷാരോണ്‍ രാജ് വധക്കേസില്‍ മൊഴിമാറ്റി ഗ്രീഷ്മ

തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മൊഴിമാറ്റി മുഖ്യപ്രതി ഗ്രീഷ്മ. നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി മാറ്റി നല്‍കിയത്.ക്രൈംബ്രാഞ്ചിന്
കുറ്റസമ്മതം ക്രൈംബ്രാഞ്ചിന്‍റെ സമ്മര്‍ദം മൂലം: ഷാരോണ്‍ രാജ് വധക്കേസില്‍ മൊഴിമാറ്റി ഗ്രീഷ്മ
തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മൊഴിമാറ്റി മുഖ്യപ്രതി ഗ്രീഷ്മ. നെയ്യാറ്റിന്‍കര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി മാറ്റി നല്‍കിയത്.

ക്രൈംബ്രാഞ്ചിന്‍റെ സമ്മര്‍ദം മൂലമാണ് കുറ്റസമ്മതം. അമ്മയേയും അമ്മാവനേയും ഒഴിവാക്കാമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നാണ് പുതിയ മൊഴി.

ചോദ്യം ചെയ്യലിന്‍റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണ് പുതിയ മൊഴി.

കഷായം കുടിച്ച് ഗുരുതരാവസ്ഥയിലായ ഷാരോണ്‍രാജ് ചികിത്സയിലിരിക്കെ കഴിഞ്ഞ ഒക്ടോബര്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.
More in Latest News :