+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി​ന ബൊ​ലു​വാ​ര്‍​ട്ട്; പെ​റു​വി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ് അ​ധി​കാ​ര​മേ​റ്റു

ലി​മ: നാ​ട​കീ​യ നീ​ക്ക​ത്തി​ലൂ​ടെ ദി​ന ബൊ​ലു​വാ​ര്‍​ട്ട് ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ന്‍റെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നു
ദി​ന ബൊ​ലു​വാ​ര്‍​ട്ട്; പെ​റു​വി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ് അ​ധി​കാ​ര​മേ​റ്റു
ലി​മ: നാ​ട​കീ​യ നീ​ക്ക​ത്തി​ലൂ​ടെ ദി​ന ബൊ​ലു​വാ​ര്‍​ട്ട് ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ പെ​റു​വി​ന്‍റെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നും രാ​ജ്യ​ത്ത് ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​കയാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ച പ്ര​സി​ഡ​ന്‍റ് പെ​ഡ്രോ കാ​സി​ലോ​യെ പു​റ​ത്താ​ക്കി​യ​താ​യി പാ​ർ​ല​മെ​ന്‍റ് അ​റി​യി​ച്ചു.

130 അം​ഗ​ങ്ങ​ളു​ള്ള കോ​ൺ​ഗ്ര​സി​ലെ 101 പേ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കി​യത്. ​തു​ട​ർ​ന്ന് കാ​സി​ലോ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എം​ബ​സി​യി​ൽ അ​ഭ​യം തേ​ടാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മം സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. മു​ൻ പ്ര​സി​ഡ​ന്‍റ് ആ​ൽ​ബ​ർ​ട്ടോ ഫു​ജി​മോ​റി​യെ പാ​ർ​പ്പി​ച്ച ലി​മ​യി​ലെ പോ​ലീ​സ് ജ​യി​ലി​ലാ​ണ് കാ​സി​ലോ​യും ഉ​ള്ള​ത്.

2016ന് ​ശേ​ഷ​മു​ള്ള പെ​റു​വി​ന്‍റെ ആ​റാ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​ണ് 60കാ​രി​യാ​യ ദി​ന ബൂ​ല​ർ​ട്ടെ. 2026 വ​രെ അ​വ​ർ പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. കാ​സി​ലോ​യു​ടെ ഭ​ര​ണ​കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​നെ​തി​രെ മൂ​ന്ന് അ​ന്വേ​ഷ​ണ​വും വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. 18 മാ​സ​ത്തി​നി​ടെ അ​ഞ്ച് ത​വ​ണ​യാ​ണ് മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ടിപ്പി​ച്ച​ത്.
More in Latest News :