ദോഹ: ലണ്ടനിലെ വീട്ടിൽ ആയുധധാരികളായ മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിനു പിന്നാലെ നാട്ടിലേക്കു മടങ്ങിയ റഹീം സ്റ്റെർലിംഗ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ മടങ്ങിയെത്തി. സ്റ്റെർലിംഗിന്റെ 28-ാം ജന്മദിനമായ ഇന്ന് ഇംഗ്ലീഷ് എഫ്എ ആണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറിലുള്ള ഇംഗ്ലണ്ട് ടീമിനൊപ്പം സ്റ്റെർലിംഗ് ചേരും എന്നായിരുന്നു ഇംഗ്ലീഷ് എഫ്എയുടെ പ്രസ്താവന. വെള്ളിയാഴ്ച ടീമിനൊപ്പം സ്റ്റെർലിംഗ് ചേരുമെന്നാണ് റിപ്പോർട്ട്.
ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ നിലവിലെ ചാന്പ്യന്മാരായ ഫ്രാൻസിനെ നേരിടാനൊരുങ്ങുകയാണ് ഇംഗ്ലണ്ട്. ഇന്ത്യൻ സമയം ഞായർ പുലർച്ചെ 12.30നാണ് ഇംഗ്ലണ്ട്-ഫ്രാൻസ് ക്വാർട്ടർ ഫൈനൽ.