കോഴിക്കോട്: ആവിക്കൽ തോട് മേഖലയിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണം താൽക്കാലികമായി തടഞ്ഞ് കോഴിക്കോട് മുൻസിഫ് കോടതി. പ്രദേശവാസിയായ സക്കീർ ഹുസൈൻ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തോട് നികത്തിയ സ്ഥലത്താണ് മാലിന്യ പ്ലാന്റ് നിർമിക്കുന്നതെന്ന് ആരോപിച്ചാണ് പരാതിക്കാരൻ ഹർജി സമർപ്പിച്ചത്. റവന്യൂ രേഖകൾ പ്രകാരം പദ്ധതി പ്രദേശം തോട് ആണെന്ന വാദം അംഗീകരിച്ച കോടതി, പ്ലാന്റ് നിർമാണം തൽക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ഉത്തരവ് നൽകുകയായിരുന്നു.
നഗരത്തിലെ ആവിക്കൽ തോട്, കോതി മേഖലകളിൽ മാലിന്യ പ്ലാന്റ് നിർമിക്കാനുള്ള കോർപറേഷന്റെ നീക്കത്തിനെതിരായി സമരം നടത്തുന്ന പ്രദേശവാസികൾക്ക് കൂടുതൽ കരുത്ത് പകരുന്ന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.