+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​നത്ത് ആ​ഘോ​ഷം

ന്യൂ​ഡ​ൽ​ഹി: ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഡ​ൽ​ഹി എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം.ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കോ
ഡ​ൽ​ഹി​യി​ൽ കോ​ണ്‍​ഗ്ര​സ് ആ​സ്ഥാ​നത്ത് ആ​ഘോ​ഷം
ന്യൂ​ഡ​ൽ​ഹി: ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഡ​ൽ​ഹി എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സ് മു​ന്നേ​റ്റ​മു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ഘോ​ഷം തു​ട​ങ്ങി​യ​ത്. 68 സീ​റ്റു​ള്ള ഹി​മാ​ച​ലി​ൽ കോ​ണ്‍​ഗ്ര​സ് നി​ല​വി​ൽ 38 സീ​റ്റു​ക​ളി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണ്.

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ ഹി​മാ​ച​ലി​ൽ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റു​ക​യാ​യി​രു​ന്നു. ഒ​രു​ഘ​ട്ട​ത്തി​ൽ ബി​ജെ​പി കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന് തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ആ​റോ​ളം മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ലീ​ഡ് ആ​യി​ര​ത്തി​ൽ താ​ഴെ​യാ​ണെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

അ​തേ​സ​മ​യം ഗു​ജ​റാ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ കോ​ണ്‍​ഗ്ര​സി​ന് ഹി​മാ​ച​ലി​ലെ വി​ജ​യം ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ ഏ​ഴാം ത​വ​ണ​യാ​ണ് ബി​ജെ​പി ഗു​ജ​റാ​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 77 സീ​റ്റി​ൽ വി​ജ​യി​ച്ച കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ നി​ല​വി​ൽ ലീ​ഡ് 20-ൽ ​താ​ഴെ സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ്.
More in Latest News :