ഷിംല: ഹിമാചല്‍ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അല്പസമയത്തിനകം പുറത്തുവരാനിരിക്കെ എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നത് ഒഴിവാക്കാനാണ് പാര്‍ട്ടി തിരക്കിട്ട നീക്കം നടത്തുന്നത്.
ഇവരെ രാജസ്ഥാനിലേക്ക് മാറ്റുമെന്നാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ബൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവരെയാണ് പാര്‍ട്ടി ഇത് സംബന്ധിച്ച ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സംസ്ഥാനത്തെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. പ്രിയങ്ക ഉടന്‍ സംസ്ഥാനത്തെത്തുമെന്നാണ് വിവരം.
ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ എക്സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന തരത്തില്‍ സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്.
ആകെ 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 33 സീറ്റില്‍ ബിജെപിയും 33 സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്.
ഹിമാചല്‍ ട്രെന്‍ഡ് നോക്കിയാലും കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ സാധ്യതയുണ്ട്. 1985ന് ശേഷം സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ച ചരിത്രമില്ല.
നിലവില്‍ ബിജെപിയാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്. ഇതും പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്.