+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കൈയൊടിച്ച്' ആപ്പ്..! ഗുജറാത്തിൽ കോൺഗ്രസ് നാണംകെട്ടു

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നാണംകെടുന്നു. വെറും 19 സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. എന്നാൽ ബിജെപിയുടെ ലീഡ് നില റിക്കാർഡ് നേട്ടത്തിലേക്കാണ് കുതിക്കുകയാണ്. 150
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നാണംകെടുന്നു. വെറും 19 സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. എന്നാൽ ബിജെപിയുടെ ലീഡ് നില റിക്കാർഡ് നേട്ടത്തിലേക്കാണ് കുതിക്കുകയാണ്.

150 സീറ്റിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. ആം ആദ്മി പാർട്ടി ഒമ്പതു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. നഗര മേഖലകളിൽ ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. സൂറത്ത്, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിൽ ബിജെപി വൻ തിരിച്ചുവരവാണ് നടത്തുന്നത്.

ഗുജറാത്തിൽ എഎപിയുടെ വരവ് കോൺഗ്രസിന്‍റെ വോട്ടിംഗ് ശതമാനത്തിൽ വൻ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. 26.6 ശതമാനം വോട്ട് മാത്രമാണ് കോൺഗ്രസിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. എന്നാൽ ആംആദ്മി പാർട്ടി 13.7 ശതമാനം വോട്ട് നേടി. എന്നാൽ ബിജെപി കഴിഞ്ഞ തവണത്തേക്കാൾ വോട്ടിംഗ് ശതമാനം കൂട്ടി. 52.9 ശതമാനമാണ് ബിജെപിയുടെ വോട്ടിംഗ് ശരാശരി.
More in Latest News :