അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപിയുടെ പ്രമുഖ യുവനേതാവ് അൽപേഷ് ഠാക്കൂർ ലീഡ് ചെയ്യുന്നു. ഗാന്ധിനഗർ സൗത്തിൽ അൽപേഷ് ഠാക്കൂർ കോൺഗ്രസിന്റെ ഹിമാൻഷു പട്ടേലിനെതിരെ ആദ്യ റൗണ്ടുകളിൽ മുന്നിട്ട് നിൽക്കുന്നു.
സ്വതന്ത്ര എംഎൽഎ ആയിരുന്ന മേവാനി കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ വഡ്ഗാം മണ്ഡലത്തിൽ പിന്നിൽ നിൽക്കുന്നു. ആദ്യ റൗണ്ടുകളിൽ മുന്നിട്ട് നിന്ന മേവാനി, വോട്ടെണ്ണൽ ആരംഭിച്ച് ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ ബിജെപി സ്ഥാനാർഥി മണിഭായ് വഗേലയ്ക്ക് പിന്നിൽ രണ്ടാമതാണ്.