ദിസ്പുർ: ആസാമില്‍ 1,000 കിലോ കഞ്ചാവുമായി പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബിശ്വനാഥ് ജില്ലയിലാണ് സംഭവം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. AS-12AE-1801 രജിസ്ട്രേഷൻ നമ്പറിലുള്ള വാഹനത്തിൽ കഞ്ചാവ് കടത്തുന്നുവെന്നായിരുന്നു ജിൻജിയ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്.
തുടർന്ന് പോലീസുദ്യോഗസ്ഥരുടെ വലിയ സംഘം തെരച്ചിൽ നടത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജോലേന്ദ്ര നർസാരി, സുരേന്ദ്ര ബോറോ എന്നീ രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്.
ലഖിംപൂർ ജില്ലയിലെ നാരായൺപുർ പ്രദേശത്ത് കഞ്ചാവ് എത്തിക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇവർ നദിയിൽ ചാടി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് സാഹസികമായി പിന്തുടർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.