ന്യൂഡല്‍ഹി: തലസ്ഥാനത്തെ സുഗമമായ ഭരണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണവും പ്രധാന മന്ത്രിയുടെ അനുഗ്രഹവും ആവശ്യമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വിജയിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാനും നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കേജരിവാള്‍ നന്ദി പറഞ്ഞത്. 2015ല്‍ ആംആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നെങ്കിലും ഇതാദ്യമായാണ് കോര്പറേഷന് ഭരണം എഎപിയുടെ കൈകളിലെത്തുന്നത്.
കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഡല്‍ഹി കോര്പറേഷന് ഭരിച്ചിരുന്നത്. കേന്ദ്രത്തിലെ അധികാരവും കോര്പറേഷന് ഭരണവും ഉപയോഗിച്ച് ബിജെപി ആംആദ്മിയുടെ പല പദ്ധതികളും മുടക്കുകയാണെന്ന് നേരത്തെ പാര്‍ട്ടി ആരോപണം ഉന്നയിച്ചിരുന്നു.