ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് ഇനി ആംആദ്മി പാര്‍ട്ടി ഭരിക്കും. ത്രികോണമത്സരം നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 250 സീറ്റുകളില്‍ 134 സീറ്റുകളിലും ആംആദ്മി വിജയിച്ചു.
വോട്ടണ്ണെലിന്റെ ആദ്യ മണിക്കൂറില്‍ ഇഞ്ചോടിച്ച് പോരാട്ടം കാഴ്ച വെച്ച ബിജെപി 104 സീറ്റുകള്‍ നേടി. അതേസമയം 9 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഇരു പാര്‍ട്ടികളുടെയും ലീഡ് നിലയില്‍നിന്ന് ബഹുദൂരം പിന്നിലായിരുന്നു കോണ്‍ഗ്രസ്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
15 വര്‍ഷം തുടര്‍ച്ചയായുള്ള ബിജെപിയുടെ ഭരണത്തിനാണ് എഎപിയുടെ വിജയത്തോടെ അറുതി വന്നിരിക്കുന്നത്. ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ആംആദ്മി ചരിത്ര വിജയം സ്വന്തമാക്കിയത്.