+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വം: കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ്

ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​വ​ജാ​ത ശി​ശു​വും അ​മ്മ​യും മ​രി​ച്ച കേ​സി​ൽ ചി​കി​ത്സാ​പ്പി​ഴ​വ് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​നാ​
അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വം: കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ്
ആ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​വ​ജാ​ത ശി​ശു​വും അ​മ്മ​യും മ​രി​ച്ച കേ​സി​ൽ ചി​കി​ത്സാ​പ്പി​ഴ​വ് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

കൈ​ന​ക​രി സ്വ​ദേ​ശി രാം​ജി​ത്തി​ന്‍റെ ഭാ​ര്യ അ​പ​ര്‍​ണ​യും കു​ഞ്ഞുമാണ് മ​രി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ര്‍​ണ​യെ പ്ര​സ​വ​ത്തി​നാ​യി ലേ​ബ​ര്‍ റൂ​മി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നാ​ലോ​ടെ രാം​ജി​ത്തി​ന്‍റെ അ​മ്മ​യെ ഡോ​ക്ട​ര്‍​മാ​ര്‍ അ​ക​ത്തേ​ക്ക് വി​ളി​പ്പി​ച്ച് അ​പ​ര്‍​ണ​യ്ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെ​ന്നും പേ​പ്പ​റി​ല്‍ ഒ​പ്പി​ട്ട് ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ന് പി​ന്നാ​ലെ പ്ര​സ​വം ന​ട​ന്നെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു. കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കു​മ്പോ​ള്‍ ഹൃ​ദ​യ​മി​ടി​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ലെ​ന്നു​മാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ അ​പ​ർ​ണ​യും മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ര്‍​ണ​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ് പെ​ട്ട​ന്ന താ​ഴ്ന്നു​വെ​ന്നും ജീ​വ​ന്‍​ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.
More in Latest News :