+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലയാളിയെ കുടിപ്പിക്കാൻ..! ഓണത്തിനെത്തും കേരളത്തിന്‍റെ സ്വന്തം മലബാർ ബ്രാണ്ടി

പാലക്കാട്: പാലക്കാട് നിന്ന് സർക്കാരിന്‍റെ മദ്യഉത്പാദനം ആരംഭിക്കാനൊരുങ്ങുന്നു. സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിർമാണ നടപട
മലയാളിയെ കുടിപ്പിക്കാൻ..! ഓണത്തിനെത്തും കേരളത്തിന്‍റെ സ്വന്തം മലബാർ ബ്രാണ്ടി
പാലക്കാട്: പാലക്കാട് നിന്ന് സർക്കാരിന്‍റെ മദ്യഉത്പാദനം ആരംഭിക്കാനൊരുങ്ങുന്നു. സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നിർമാണ നടപടികൾക്ക് പാലക്കാട് ചിറ്റൂരിൽ തുടക്കമായി. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉത്പാദിപ്പിക്കുക.

2002ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്. ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിന്‍റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്.

കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക. ഇതിനായി വാട്ടർ അഥോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും. ഒരു കോടി 87 ലക്ഷം രൂപ വാട്ടർ അഥോറിറ്റിയ്ക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. മദ്യ ഉത്പാദനം ആരംഭിക്കുന്നതോടെ 250 പേർക്ക് നേരിട്ട് ജോലി ലഭിക്കും. സമീപ പഞ്ചായത്തുകളിൽ ഉള്ളവർക്കാണ് മുൻഗണന നൽകുക.
More in Latest News :