+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാൾസ് രാജാവിന് നേരെ വീണ്ടും ചീമുട്ടയേറ്; ഒരാൾ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന് നേരെ വീണ്ടും ചീമുട്ടയേറ്. സംഭവത്തിൽ 23 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിൽനിന്ന് 30 മൈൽ മാറി വടക്ക് ലൂട്ടണിലെ ടൗൺ ഹാളിന് പുറത്താണ് സംഭവം. ആള്‍ക്കൂട്
ചാൾസ് രാജാവിന് നേരെ വീണ്ടും ചീമുട്ടയേറ്; ഒരാൾ അറസ്റ്റിൽ
ലണ്ടൻ: ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന് നേരെ വീണ്ടും ചീമുട്ടയേറ്. സംഭവത്തിൽ 23 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിൽനിന്ന് 30 മൈൽ മാറി വടക്ക് ലൂട്ടണിലെ ടൗൺ ഹാളിന് പുറത്താണ് സംഭവം.

ആള്‍ക്കൂട്ടത്തില്‍ നിന്നും യുവാവ് മുട്ടയെറിയുകയായിരുന്നു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ചാൾസ് രാജാവിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. പിന്നീട് അദ്ദേഹം തിരിച്ചെത്തി പൊതു ജനങ്ങളുമായി ഹസ്തദാനം നടത്തുകയും ചെയ്തു.

ഒരു മാസം മുമ്പ് വടക്കൻ ഇംഗ്ലണ്ടിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചാൾസ് രാജാവിനും അദ്ദേഹത്തിന്‍റെ ഭാര്യ കാമില രാജ്ഞിക്കും നേരെ ചീമുട്ടയേറ് നടന്നിരുന്നു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
More in Latest News :