+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​സ്ഥാ​നി​ൽ മ​ലി​ന​ജ​ലം കു​ടി​ച്ച് കു​ട്ടി മ​രി​ച്ചു; നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ

ജ‌​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ മ​ലി​ന​ജ​ലം കു​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. 80ഓ​ളം പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​രൗ​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം.ഡി​സം​ബ​ർ മൂ​ന്ന് മു​ത​ൽ ബ​ഡാ​പ​ദ, ക​സൈ​
രാ​ജ​സ്ഥാ​നി​ൽ മ​ലി​ന​ജ​ലം കു​ടി​ച്ച് കു​ട്ടി മ​രി​ച്ചു; നി​ര​വ​ധി​പേ​ർ ആ​ശു​പ​ത്രി​യി​ൽ
ജ‌​യ്പു​ർ: രാ​ജ​സ്ഥാ​നി​ല്‍ മ​ലി​ന​ജ​ലം കു​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. 80ഓ​ളം പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​രൗ​ലി ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഡി​സം​ബ​ർ മൂ​ന്ന് മു​ത​ൽ ബ​ഡാ​പ​ദ, ക​സൈ​ബ​ദ, ഷാ​ഗ​ഞ്ച്, ബ​യാ​നി​യ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 86 പേ​രെ മ​ലി​ന​ജ​ലം ക​ഴി​ച്ച് ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പു​ഷ്പേ​ന്ദ്ര ഗു​പ്ത പ​റ​ഞ്ഞു.

ഇ​തേ​കാ​ര​ണ​ത്താ​ൽ, ആ​ശു​പ​ത്രി​യി​ലെ ശി​ശു വാ​ർ​ഡി​ൽ 48 കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.​ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വ​രെ ആ​കെ 86 പേ​ർ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ വാ​ർ​ഡി​ൽ എ​ത്തി. അ​തി​ൽ 54 പേ​ർ ഡി​സ്ചാ​ർ​ജ് ചെ​യ്തു. 32 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

ശി​ശു വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലു​ള്ള 48 കു​ട്ടി​ക​ളി​ൽ 26 പേ​രെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. 22 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഷാ​ഗ​ഞ്ച് നി​വാ​സി​യാ​യ 12 കാ​ര​നാ​യ ദേ​വ്കു​മാ​റി​ന് ക​ടു​ത്ത ഛർ​ദി​യും വ​യ​റി​ള​ക്ക​വു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും കു​ട്ടി മ​രി​ച്ചു.
More in Latest News :