ന്യൂഡൽഹി: ഡല്‍ഹിയില്‍ കാണാതായ മൂന്നുവയസുകാരനായ കുട്ടിയുടെ മൃതദേഹം ഉത്തര്‍പ്രദേശില്‍ നിന്നും കണ്ടെത്തി. നവംബര്‍ മൂന്നിനാണ് കുട്ടിയെ കാണാതായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവെ യുപിലെ മീററ്റില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തല അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ വീടിന് സമീപത്ത് താമസിച്ചിരുന്നയാളാണ് കേസിലെ പ്രതി.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗീക ഉദ്ദേശത്തോടെയാകാം ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ നിഗമനം.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ കുടുതല്‍ വിവരങ്ങള്‍ ലഭിക്കു.