+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റാമോസിന് ഹാട്രിക്ക്; സ്വിറ്റ്സർലൻഡിനെ ഗോള്‍ മഴയിൽ മുക്കി പോ​ര്‍​ച്ചു​ഗ​ൽ

ദോ​ഹ: യു​വ​താ​രം ഗോ​ണ്‍​സാ​ലോ റാ​മോ​സി​ന്‍റെ ഹാ​ട്രി​ക്ക് മി​ക​വി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്ത് പോ​ര്‍​ച്ചു​ഗ​ൽ ക്വാ​ർ​ട്ട​റി​ൽ. ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ള്‍​ക്കാ​ണ് പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ പ
റാമോസിന് ഹാട്രിക്ക്; സ്വിറ്റ്സർലൻഡിനെ ഗോള്‍ മഴയിൽ മുക്കി പോ​ര്‍​ച്ചു​ഗ​ൽ
ദോ​ഹ: യു​വ​താ​രം ഗോ​ണ്‍​സാ​ലോ റാ​മോ​സി​ന്‍റെ ഹാ​ട്രി​ക്ക് മി​ക​വി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്ത് പോ​ര്‍​ച്ചു​ഗ​ൽ ക്വാ​ർ​ട്ട​റി​ൽ. ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ള്‍​ക്കാ​ണ് പോ​ര്‍​ച്ചു​ഗ​ലി​ന്‍റെ പ്രീക്വാ​ര്‍​ട്ട​ര്‍ വി​ജ​യം.

പ​റ​ങ്കി​പ്പ​ട​യു​ടെ സ​ര്‍​വാ​ധി​പ​ത്യ​മാ​ണ് മ​ത്സ​ര​ത്തി​ലു​ടെ​നീ​ളം ക​ണ്ട​ത്. 17-ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ള്‍ നേ​ടി​യ റാ​മോ​സും പോ​ര്‍​ച്ചു​ഗ​ലും പി​ന്നീ​ട് തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലെ ആ​ദ്യ ഹാ​ട്രി​ക്ക് സ്വ​ന്തം പേ​രി​ൽ കു​റി​ച്ച റാ​മോ​സി​ന് പു​റ​മെ പെ​പ്പെ, റാ​ഫേ​ല്‍ ഗു​രെ​യി​രോ, റാ​ഫേ​ൽ ലി​യോ എ​ന്നി​വ​രും പ​റ​ങ്കി​പ്പ​ട​യ്ക്കാ​യി വ​ല​കു​ലു​ക്കി. ‌‌‌

58-ാം മി​നി​റ്റി​ൽ മാ​നു​വ​ൽ അ​കാ​ൻ​ജി സ്വി​റ്റ്സ​ർ​ല​ൻ​ഡി​നാ​യി ആ​ശ്വാ​സ ഗോ​ൾ നേ​ടി. നേ​ര​ത്തെ, സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ആ​ദ്യ ഇ​ല​വ​നി​ൽ ഇടംപിടിച്ചിരുന്നില്ല. 73-ാം മി​നി​റ്റി​ൽ ജാ​വോ ഫെ​ലി​ക്സി​ന് പ​ക​ര​മാ​ണ് റൊ​ണാ​ൾ​ഡോ ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

More in Latest News :