+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല്ലി​ക സാരാ​ഭാ​യി ക​ലാ​മ​ണ്ഡ​ലം സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്‌​ത ന​ർ​ത്ത​കി​യും പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര ജേ​താ​വു​മാ​യ മ​ല്ലി​ക സാരാ​ഭാ​യി ക​ലാ​മ​ണ്ഡ​ലം ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്ക
മ​ല്ലി​ക സാരാ​ഭാ​യി ക​ലാ​മ​ണ്ഡ​ലം സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ
തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്‌​ത ന​ർ​ത്ത​കി​യും പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​ര ജേ​താ​വു​മാ​യ മ​ല്ലി​ക സാരാ​ഭാ​യി ക​ലാ​മ​ണ്ഡ​ലം ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​താ​യി സാം​സ്കാ​രി​ക മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ അ​റി​യി​ച്ചു.

പ്ര​ശ​സ്‌​ത ന​ർ​ത്ത​കി മൃ​ണാ​ളി​നി സാ​രാ​ഭാ​യി​യു​ടെ​യും ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ൻ വി​ക്രം സാ​രാ​ഭാ​യി​യു​ടെ​യും മ​ക​ളാ​ണ്.‌ മ​ല്ലി​ക സാരാ​രാ​ഭാ​യി നാ​ട​കം, സി​നി​മ, ടെ​ലി​വി​ഷ​ൻ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും, എ​ഴു​ത്തു​കാ​രി, പ്ര​സാ​ധ​ക, സം​വി​ധാ​യി​ക എ​ന്നീ നി​ല​ക​ളി​ലും പ്ര​ശ​സ്‌​ത​യാ​ണ്. കു​ച്ചു​പ്പു​ടി​യി​ലും ഭ​ര​ത​നാ​ട്യ​ത്തി​ലും ലോ​കം അം​ഗീ​ക​രി​ച്ച ന​ർ​ത്ത​കി​യാ​ണ്.

പാ​ല​ക്കാ​ട് ആ​ന​ക്ക​ര​യി​ലെ വ​ട​ക്ക​ത്ത് ത​റ​വാ​ട്ടം​ഗ​മാ​ണു മ​ല്ലി​ക​യു​ടെ മാ​താ​വ് മൃ​ണാ​ളി​നി. 1953 ൽ ​ഗു​ജ​റാ​ത്തി​ലാ​ണ് മ​ല്ലി​ക​യു​ടെ ജ​ന​നം. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സെ​ന്‍റ് സേ​വ്യേ​ഴ്സ് ക​ലാ​ല​യ​ത്തി​ൽ പ​ഠി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദ് ഐ​ഐ​എ​മ്മി​ൽ നി​ന്ന് എം​ബി​എ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി. ഗു​ജ​റാ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് 1976 ൽ ​ഡോ​ക്ട​റേ​റ്റും നേ​ടി.
More in Latest News :