തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിച്ച് കോൺഗ്രസ് എംഎൽഎ എം. വിൻസെന്റ് നൽകിയ അടിയന്തര പ്രമേയത്തിൽ നിയമസഭ ചർച്ച ആരംഭിച്ചു.
സമരക്കാരോട് സർക്കാരിന് ശത്രുതാ മനോഭാവമാണെന്നും ഭരണപക്ഷം പ്രതിഷേധക്കാരെ ഭീകരവാദികളായി ചിത്രീകരിച്ചെന്നും പ്രമേയം അവതരിപ്പിക്കവെ വിൻസെന്റ് പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.
വിൻസെന്റിന് മറുപടി നൽകിയ മുൻ മന്ത്രി സജി ചെറിയാൻ, വിഷയത്തിൽ യുഡിഎഫ് നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്ന് അഭിപ്രായപ്പെട്ടു. പദ്ധതി കൊണ്ടുവന്നത് യുഡിഎഫ് ആണെന്നും അദാനിക്ക് കരാർ നൽകേണ്ടെന്ന ഹൈക്കമാൻഡ് നിർദേശം ഉമ്മൻ ചാണ്ടി സർക്കാർ തള്ളിയെന്നും അദേഹം ചൂണ്ടിക്കാട്ടി.