+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടി​ല്ല; ഗോ​ള്‍​ഡി ബ്രാ​റി​ന്‍റെ വീ​ഡി​യോ പു​റ​ത്ത്

ന്യൂ​ഡ​ല്‍​ഹി: . മൂ​സേ വാ​ല വ​ധ​ക്കേ​സി​ലെ മു​ഖ്യ​ആ​സൂ​ത്ര​ക​ന്‍ ഗോ​ള്‍​ഡി ബ്രാ​ര്‍ അ​മേ​രി​ക്ക​യി​ല്‍ അ​റ​സ്റ്റി​ലാ​യെ​ന്ന പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം ത​ള്ളി ഗോ​ള്‍​ഡി ബ്രാ​ര്‍ രം​ഗ​ത്ത്. ഒ
അ​മേ​രി​ക്ക​യി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടി​ല്ല; ഗോ​ള്‍​ഡി ബ്രാ​റി​ന്‍റെ വീ​ഡി​യോ പു​റ​ത്ത്
ന്യൂ​ഡ​ല്‍​ഹി: . മൂ​സേ വാ​ല വ​ധ​ക്കേ​സി​ലെ മു​ഖ്യ​ആ​സൂ​ത്ര​ക​ന്‍ ഗോ​ള്‍​ഡി ബ്രാ​ര്‍ അ​മേ​രി​ക്ക​യി​ല്‍ അ​റ​സ്റ്റി​ലാ​യെ​ന്ന പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം ത​ള്ളി ഗോ​ള്‍​ഡി ബ്രാ​ര്‍ രം​ഗ​ത്ത്. ഒ​രു യു​ട്യൂ​ബ് ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ഗോ​ള്‍​ഡി ബ്രാ​റെന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​യാ​ള്‍ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഗോ​ള്‍​ഡി ബ്രാ​ര്‍ അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ അ​റ​സ്റ്റി​ലാ​യെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ദ് മാ​ന്‍ പ്ര​തി​ക​രി​ച്ച​ത്. ഇ​യാ​ളെ ഉ​ട​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മേ​യ് 29നാ​ണു പ​ഞ്ചാ​ബി ഗാ​യ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ദു മൂ​സേ​വാ​ല വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തി​നു​ള്ള സു​ര​ക്ഷ പ​ഞ്ചാ​ബി​ലെ എ​എ​പി സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ച​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​യി​രു​ന്നു ആ​ക്ര​മ​ണം.

കാ​ന​ഡ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​ടും കു​റ്റ​വാ​ളി ലോ​റ​ന്‍​സ് ബി​ഷ്‌​ണോ​യി​യു​ടെ കൂ​ട്ടാ​ളി​യാ​ണു ഗോ​ള്‍​ഡി ബ്രാ​ര്‍. മൂ​സേ​വാ​ല കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​വ​ര്‍ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് രം​ഗ​ത്ത് വ​ന്നി​രു​ന്നു.
More in Latest News :