+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ര്‍​ബി ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് ട്വീ​റ്റ്; തൃ​ണ​മൂ​ല്‍ നേ​താ​വ് അ​റ​സ്റ്റി​ല്‍

കോ​ല്‍​ക്ക​ത്ത: മോ​ര്‍​ബി ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ സാ​ക്കെ​ത് ഗോ​ഖ​ലെ അ​റ​സ്റ്റി​ലാ​യെ​ന്ന് പ​രാ​തി. ഗോ​ഖ​ലെ​യെ രാ​ജ​സ്ഥാ​നി​ല്‍​വ​ച്ച് ഗു​ജ​റാ​
മോ​ര്‍​ബി ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് ട്വീ​റ്റ്; തൃ​ണ​മൂ​ല്‍ നേ​താ​വ് അ​റ​സ്റ്റി​ല്‍
കോ​ല്‍​ക്ക​ത്ത: മോ​ര്‍​ബി ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ സാ​ക്കെ​ത് ഗോ​ഖ​ലെ അ​റ​സ്റ്റി​ലാ​യെ​ന്ന് പ​രാ​തി. ഗോ​ഖ​ലെ​യെ രാ​ജ​സ്ഥാ​നി​ല്‍​വ​ച്ച് ഗു​ജ​റാ​ത്ത് പോലീസ്
ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന് തൃ​ണ​മൂ​ല്‍ ആ​രോ​പി​ച്ചു.

ഗു​ജ​റാ​ത്തി​ലെ മോ​ര്‍​ബി തൂ​ക്കു​പാ​ല ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗോ​ഖ​ലെ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​തി​ന് മാ​ത്രം 30 കോ​ടി രൂ​പ ചെ​ല​വു​ണ്ടെ​ന്ന് വി​വ​രാ​വാ​കാ​ശ​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നെ​ന്നാ​യി​രു​ന്നു ട്വീ​റ്റ്.

ഇ​തി​ല്‍ അ​ഞ്ച​ര​ക്കോ​ടി​യി​ല്‍ അ​ധി​കം രൂ​പ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കാ​നും ഫോ​ട്ടോ​ഗ്ര​ഫി​ക്കും വേ​ണ്ടി ചെ​ല​വാ​ക്കി​യ​താ​ണ്. അ​തേ​സ​മ​യം ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് 4 ല​ക്ഷം രൂ​പ വീ​ത​മാ​ണ് ന​ല്‍​കി​യ​ത്. ആ​കെ 5 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.

മോ​ദി​യു​ടെ സ്വീ​ക​ര​ണ​ത്തി​ന് 135 പേ​രു​ടെ ജീ​വ​നെ​ക്കാ​ള്‍ വി​ല​യു​ണ്ടെ​ന്നാ​യി​രു​ന്നു ട്വീ​റ്റ്.

എ​ന്നാ​ല്‍ ഗോ​ഖ​ലെ​യു​ടെ ട്വീ​റ്റ് വ്യാ​ജ​മാ​ണെ​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഫാ​ക്റ്റ് ചെ​ക്ക് യൂ​ണി​റ്റ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​ഖ​ലെ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് ജ​യ്പൂ​രി​ലേ​ക്ക് പോ​യ ഗോ​ഖ​ലെയെ രാ​ജ​സ്ഥാ​നി​ല്‍​വ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
More in Latest News :