തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ പോലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സംഭവത്തിൽ ആർക്കും പരിക്കില്ല.
രാവിലെ 9.30-നാണ് ക്ലിഫ് ഹൗസിന് മുൻവശത്തുള്ള ഗാർഡ് റൂമിൽ വെടിപൊട്ടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുന്നതിനിടെ, മാഗസിനിൽ കുടുങ്ങിയ വെടിയുണ്ട അബദ്ധത്തിൽ പുറത്തേക്ക് തെറിക്കുകയായിരുന്നു.
സംഭവത്തിൽ ഉടനടി റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പോലീസ് കമ്മീഷണർ ഉദ്യോഗസ്ഥരോട് അവശ്യപ്പെട്ടിട്ടുണ്ട്.