+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ​രാ​മ്പ്ര​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര മ​ർ​ദ​നം; പ്ര​തി​ക​ൾ എ​സ്എ​ഫ്ഐ​ക്കാ​രെ​ന്ന് സം​ശ​യം

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യെ അ​ക്ര​മി​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മേ​പ്പാ​ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി അ​ഭി​ന​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​
പേ​രാ​മ്പ്ര​യി​ൽ വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര മ​ർ​ദ​നം; പ്ര​തി​ക​ൾ എ​സ്എ​ഫ്ഐ​ക്കാ​രെ​ന്ന് സം​ശ​യം
കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​യെ അ​ക്ര​മി​സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മേ​പ്പാ​ടി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി അ​ഭി​ന​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കോ​ള​ജി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. കോ​ള​ജി​ലെ എ​സ്എ​ഫ്ഐ നേ​താ​വാ​യ അ​പ​ർ​ണ ഗൗ​രി​ക്ക് ക്രൂ​ര മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ന്‍റെ പ്ര​തി​കാ​ര​മാ​യി​യാ​ണ് അ​ഭി​ന​വി​നെ ആ​ക്ര​മി​ച്ച​തെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​ണ്.

എ​ന്നാ​ൽ വ​നി​താ നേ​താ​വി​നെ​തി​രാ​യ മ​ർ​ദ​ന​ത്തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ​യ്ക്ക് എ​തി​രെ പ്ര​വ​ർ​ത്തി​ച്ച​തി​ന് ശേ​ഷം ത​നി​ക്ക് നേ​രെ ഭീ​ഷ​ണി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ഭി​ന​വ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.
More in Latest News :