+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഴിഞ്ഞം സമരം: പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവും സര്‍ക്കാര്‍ നടപടികളിലുള്ള എതിര്‍പ്പും പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉന്നയിക്കും. ശൂന്യവേളയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാണ
വിഴിഞ്ഞം സമരം: പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവും സര്‍ക്കാര്‍ നടപടികളിലുള്ള എതിര്‍പ്പും പ്രതിപക്ഷം നിയമസഭാ സമ്മേളനത്തിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉന്നയിക്കും. ശൂന്യവേളയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. കോവളം എംഎല്‍എ എം.വിന്‍സന്‍റ് ആയിരിക്കും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുക.

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. ആര്‍ച്ച് ബിഷപ്പിനെതിരേ കേസെടുത്തതിലുള്ള പ്രതിഷേധവും പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും.

അതേ സമയം വിഴിഞ്ഞം സമരസമിതിയുമായി മന്ത്രിതല സമിതി ഇന്ന് വൈകുന്നേരം അഞ്ചിന് ചര്‍ച്ച നടത്തിയേക്കും. വിഴിഞ്ഞം വിഷയത്തില്‍ കെസിബിസി യോഗത്തിലെ ചര്‍ച്ച ഇന്നും തുടരും.
More in Latest News :