+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാന സ്കൂള്‍ കായികമേള; ശിവപ്രിയയ്ക്ക് ട്രിപ്പിൾ സ്വർണം

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ശിവപ്രിയ. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജംപ്, ലോംഗ് ജംപ് എന്നിവയിലാണ് ശിവപ്രിയ സ്വർണം നേടിയത്. തൃശൂർ നാട്ട
സംസ്ഥാന സ്കൂള്‍ കായികമേള; ശിവപ്രിയയ്ക്ക് ട്രിപ്പിൾ സ്വർണം
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണവുമായി ശിവപ്രിയ. സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസ്, ട്രിപ്പിൾ ജംപ്, ലോംഗ് ജംപ് എന്നിവയിലാണ് ശിവപ്രിയ സ്വർണം നേടിയത്. തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ വിദ്യാർഥിനിയാണ് ശിവപ്രിയ.

ജൂനിയർ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർഗോഡിന്‍റെ കെ.സി സെർവൻ(50.09 മീറ്റർ) സീനിയർ പെണ്‍കുട്ടികളുടെ ജാവലിൻ ത്രോയിൽ മലപ്പുറത്തിന്‍റെ ഐശ്വര്യ സുരേഷ്( 38.16 മീറ്റർ) എന്നിവരും മീറ്റ് റിക്കാർഡ് നേടി. മീറ്റിന്‍റെ അവസാന ദിനമായ ചൊവ്വാഴ്ച ഫൈനലുകൾ നടക്കും.
More in Latest News :