റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 74 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ജയിക്കാൻ 343 റണ്‍സ് പിന്തുടർന്ന പാക്കിസ്ഥാൻ അവസാന ദിനം 268 റണ്‍സിന് ഓൾഒൗട്ടായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഒലി റോബിൻസണ്‍, ജയിംസ് ആൻഡേഴ്സണ് എന്നിവരാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.
80/2 എന്ന നിലയിലാണ് പാക്കിസ്ഥാൻ അവസാന ദിനം ബാറ്റിംഗ് തുടങ്ങിയത്. സൗദ് ഷക്കീൽ അർധ സെഞ്ചുറിയുമായി (76) പൊരുതിയെങ്കിലും പാക്കിസ്ഥാന് വിജയതീരത്തെത്തിൻ കഴിഞ്ഞില്ല. ഇമാം ഉൾ ഹഖ് (48), അസ്ഹർ അലി (40), മുഹമ്മദ് റിസ്വാൻ (46) എന്നിവരും പാക്കിസ്ഥാനായി പൊരുതി.
സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 657, രണ്ടാം ഇന്നിംഗ്സ് 264/7 ഡിക്ലയേർഡ്. പാക്കിസ്ഥാൻ ഒന്നാം ഇന്നിംഗ്സ് 579, രണ്ടാം ഇന്നിംഗ്സ് 268.