+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ര്‍​ണ​ര്‍ പ​ദ​വി എ​ടു​ത്തു​ക​ള​യ​ണം; ഡി.​രാ​ജ

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി.​രാ​ജ. ഇ​ത് ഭ​ര​ണ​ഘ​ട​നാ​വി​ര
ഗ​വ​ര്‍​ണ​ര്‍ പ​ദ​വി എ​ടു​ത്തു​ക​ള​യ​ണം; ഡി.​രാ​ജ
ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി.​രാ​ജ. ഇ​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​ദ​വി എ​ടു​ത്തു​ക​ള​യ​ണ​മെ​ന്നും ഡി.​രാ​ജ ആ​വ​ശ്യ​പ്പെ​ട്ടു.

ഗ​വ​ര്‍​ണ​ര്‍​മാ​രെ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഫെ​ഡ​റ​ല്‍ ഘ​ട​ന​യെ ത​ക​ര്‍​ക്കു​ക​യാ​ണ്. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, തെ​ല​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​റു​ടെ ഓ​ഫീ​സ് ബി​ജെ​പി​യു​ടെ ക്യാ​മ്പ് ഓ​ഫീ​സാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണ്.

ഈ ​മാ​സം 29ന് ​ഇ​തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. രാ​ജ്ഭ​വ​ന്‍ മാ​ര്‍​ച്ചു​ക​ള്‍ അ​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും രാ​ജ പ​റ​ഞ്ഞു.

ജി 20 ​അ​ധ്യ​ക്ഷ പ​ദ​വി ഇ​ന്ത്യ​ക്ക് ല​ഭി​ച്ച​ത് ഊ​ഴ​മ​നു​സ​രി​ച്ചാ​ണ്. എ​ന്നാ​ല്‍ ബി​ജെ​പി​യും ആ​ര്‍​എ​സ്എ​സും മോ​ദി​യു​ടെ നേ​ട്ട​മാ​യാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നും രാ​ജ വി​മ​ര്‍​ശി​ച്ചു.

ബി​ജെ​പി​ക്കെ​തി​രെ ജ​ന​വി​കാ​രം ശ​ക്ത​മാ​ണ്. ഗു​ജ​റാ​ത്ത്, ഹി​മാ​ച​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ടും.​ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ത്ത​വ​ണ ബി​ജെ​പി പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​മെ​ന്നും രാ​ജ പ​റ​ഞ്ഞു.
More in Latest News :