+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചങ്ങനാശേരിയില്‍ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

കോട്ടയം: ചങ്ങനാശേരി ബൈപ്പാസില്‍ 40 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ബൈപ്പാസ് റോഡ് പാലത്രയില്‍ ഹോട്ടല്‍ സമുദ്രയുടെ സമീപത്തുള്ള കാട്കയറിയ പറമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്.ചെത്
ചങ്ങനാശേരിയില്‍ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
കോട്ടയം: ചങ്ങനാശേരി ബൈപ്പാസില്‍ 40 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ബൈപ്പാസ് റോഡ് പാലത്രയില്‍ ഹോട്ടല്‍ സമുദ്രയുടെ സമീപത്തുള്ള കാട്കയറിയ പറമ്പിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്.

ചെത്തിപുഴയില്‍ ടൂ വീലര്‍ വര്‍ഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടില്‍ പോള്‍ ജോസഫിന്‍റെ (51) മൃതദേഹമാണ് ഇതെന്നാണ് പോലീസ് നിഗമനം. ഇയാളെ കാണാനില്ലാത്തതിനാല്‍ ചങ്ങനാശേരി പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇയാളുടെ വര്‍ക്ക്ഷോപ്പില്‍ ഉണ്ടായിരുന്ന ബൈക്ക് ബൈപ്പാസ് റോഡരികില്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴക്കമുള്ള ഒരുമൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ പരിശോധന നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
More in Latest News :