കൊച്ചി: വിഴിഞ്ഞം സംഘർഷത്തെക്കുറിച്ച് എൻഐഎ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച സ്വകാര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ഹർജിയെ സർക്കാർ ശക്തമായി എതിർത്തു. സംഘർഷത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാരംഭഘട്ടം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ എന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ വിധിയുണ്ടായത്.
വിഴിഞ്ഞം സ്വദേശിയായ റിട്ട. ഡിവൈഎസ്പിയാണ് എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയത്.