+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇലന്തൂര്‍ ഇരട്ട നരബലി: റോസ്‌ലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

കോട്ടയം: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൊല്ലപ്പെട്ട റോസ്‌ലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെയാണ് കൈമാറ
ഇലന്തൂര്‍ ഇരട്ട നരബലി: റോസ്‌ലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി
കോട്ടയം: ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൊല്ലപ്പെട്ട റോസ്‌ലിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെയാണ് കൈമാറിയത്.

മക്കളായ മഞ്ജുവും, സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. റോസ്‌ലിന്‍ വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഡിഎന്‍എ പരിശോധനയ്ക്കായി മൃതദേഹം രണ്ടുമാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പദ്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് നവംബര്‍ 20ന് കൈമാറിയിരുന്നു.
More in Latest News :