തിരുവനന്തപുരം: വിഴിഞ്ഞം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് വൈകിട്ട് അഞ്ചിന് യോഗം ചേരും.
കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി സമരസമിതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മുഖ്യമന്ത്രിയുമായും കര്‍ദിനാള്‍ കൂടിക്കാഴ്ച നടത്തി. ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യും.
വിഴിഞ്ഞം തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ സമരസമിതിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ പ്രധാനമായും മുന്നോട്ട് വച്ചത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടകവീട്ടില്‍ താമസിക്കാന്‍ കൂടുതല്‍ തുക അനുവദിക്കണമെന്നും സമരസമിതി ആവശ്യപെട്ടിട്ടുണ്ട്.
പോലീസ് സ്റ്റേഷന് ആക്രമണവുമായി ബന്ധപ്പെട്ട കേസുകളും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.