തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പദവി പുതിയ റോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമെന്നും എ.എന്‍.ഷംസീര്‍. സഭ നല്ല രീതിയില്‍ കൊണ്ടുപോകാനാകുമെന്ന് കരുതുന്നെന്നും സ്പീക്കര്‍ പറഞ്ഞു.
രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നത്
വ്യക്തിപരമായി പ്രയാസമുണ്ടാക്കുന്നുവെന്നും ഷംസീര്‍ പ്രതികരിച്ചു.
എം.ബി.രാജേഷ് മന്ത്രിയായതോടെയാണ് ഷംസീര്‍ സ്പീക്കര്‍ പദവിയിലേക്ക് എത്തിയത്. ഷംസീര്‍ സഭയെ നയിക്കുന്ന ആദ്യ സമ്മേളനമാണ് ഇത്.
സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകളാണെന്നുള്ളതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകത. ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയുമാണ് പാനലിലുള്ളത്.
സ്പീക്കര്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കാനാണ് പാനല്‍. ഇതാദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്. പാനലില്‍ മുഴുവന്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത് സ്പീക്കറാണ്.