+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റു മാ​സ​ത്തെ ദൗ​ത്യം; ചൈ​നീ​സ് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ഭൂ​മി​യി​ലെ​ത്തി

ബെ​യ്ജിം​ഗ്: ആ​റു മാ​സ​ത്തെ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി മൂ​ന്ന് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ര്‍ ഭൂ​മി​യി​ല്‍ തി​രി​ച്ചെ​ത്തി. ചെ​ൻ ഡോ​ങ്, ലി​യു യാ​ങ്, കാ​യ് സൂ​ഴെ എ​ന്നി​വ​രു​ടെ ദൗ​ത്യ​സം​ഘ​മാ​ണ് 183 ദി​വ​
ആ​റു മാ​സ​ത്തെ ദൗ​ത്യം; ചൈ​നീ​സ് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ഭൂ​മി​യി​ലെ​ത്തി
ബെ​യ്ജിം​ഗ്: ആ​റു മാ​സ​ത്തെ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി മൂ​ന്ന് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ര്‍ ഭൂ​മി​യി​ല്‍ തി​രി​ച്ചെ​ത്തി. ചെ​ൻ ഡോ​ങ്, ലി​യു യാ​ങ്, കാ​യ് സൂ​ഴെ എ​ന്നി​വ​രു​ടെ ദൗ​ത്യ​സം​ഘ​മാ​ണ് 183 ദി​വ​സം ബ​ഹി​രാ​കാ​ശ​ത്ത് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​ത്.

പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച‌​യ്ക്ക് 12.10നാ​ണ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രെ​യും വ​ഹി​ച്ച് ഷെ​ന്‍​ഷോ​വ്-14 പേ​ട​കം ഭൂ​മി​യി​ലെ​ത്തി​യ​ത്. ഗോ​ബി മ​രു​ഭൂ​മി​യു​ടെ വ​ട​ക്ക​ന്‍ മേ​ഖ​ല​യാ​യ ഇ​ന്നെ​ര്‍ മം​ഗോ​ളി​യ​യി​ലാ​ണ് പേ​ട​കം ഇ​റ​ങ്ങി​യ​ത്. സ​ഞ്ചാ​രി​ക​ള്‍ സു​ര​ക്ഷി​ത​രാ​ണ്.

ചൈ​ന​യു​ടെ ടി​യാ​ങ്ഗോ​ങ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യാ​ണ് ഇ​വ​ർ ജൂ​ൺ അ​ഞ്ചി​ന് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് ചൈ​ന ക​ഴി​ഞ്ഞ​യാ​ഴ്ച പു​തി​യ മൂ​ന്നു​പേ​രെ അ​യ​ച്ചി​രു​ന്നു.

നാ​സ​യു​ടെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ ആ​ർ​ട്ടെ​മി​സി​ന് പി​റ​കെ ചൈ​ന​യും മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.
More in Latest News :