ദുബായ്: മയക്കുമരുന്ന് അടിമത്തത്തിൽ നിന്ന് മോചിതരാകാനുള്ള ദുബായ് പോലീസിന്റെ സംവിധാനം 576 പേർ പ്രയോജനപ്പെടുത്തി. അഞ്ച് വർഷത്തിനിടെയാണ് ഇത്രയും പേർ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധവിഭാഗമായ ഹിമായ ഇന്റർനാഷണലിന്റെ സഹായത്തോടെ ജീവിതം തിരിച്ചുപിടിച്ചത്.
നിയമത്തിലെ ആർട്ടിക്കൾ 89 പ്രകാരം മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് വിമുക്തി നേടുന്നതിന് പോലീസിനെ സമീപിക്കാം. നേരത്തെ ലഹരി ഉപയോഗിച്ചതിന് പോലീസ് കേസെടുക്കില്ല. നിരവധി പേരിപ്പോൾ ചികിത്സക്കായി നിർഭയം പോലീസിനെ സമീപിക്കുന്നുണ്ട്.
ദുബായ് പോലീസ് മയക്കുമരുന്ന് വിരുദ്ധ വകുപ്പിന്റെ വാർഷിക വിലയിരുത്തലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.