ദോഹ: ലോകകപ്പിൽ ഒമ്പത് ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് സ്വന്തമാക്കി കൈലിയൻ എംബാപ്പെ. ബ്രസീൽ ഇതിഹാസം പെലെയുടെ റിക്കാർഡാണ് എംബാപ്പെ തകർത്തത്.
23 കാരനായ ഫ്രഞ്ച് താരം ലോകകപ്പിൽ ഇതുവരെയായി ഒമ്പത് ഗോളുകൾ നേടിയിട്ടുണ്ട്. പെലെ ഏഴ് ഗോളുകളായിരുന്നു 23ാം വയസിൽ നേടിയിരുന്നത്. 60 വർഷം പഴക്കമുള്ള ഈ റിക്കാർഡാണ് പോളണ്ടിനെതിരെ ഇരട്ട ഗോൾ നേടി എംബാപ്പെ തിരുത്തിയത്.
ഫ്രാൻസ് കിരീടം നേടിയ 2018ലെ റഷ്യൻ ലോകകപ്പിൽ എംബാപ്പെ നാല് ഗോൾ നേടിയിരുന്നു. ഖത്തർ ലോകകപ്പിൽ എംബാപ്പെ ഇതുവരെ അഞ്ച് ഗോൾ നേടി.