+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യെ ഉ​ണ​ർ​ത്താ​ൻ പ്രി​യ​ങ്ക​യും; രാ​ജ്യ​ത്തു​ട​നീ​ളം മ​ഹി​ളാ​മാ​ർ​ച്ച്

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് പി​ന്നാ​ലെ സ​ഹോ​ദ​രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ജ്യ​ത്തു​ട​നീ​ളം പ്ര​ചാ​ര​ണ യാ​ത്ര ന​ട​ത്തു​ന്നു. പ്ര
ഇ​ന്ത്യ​യെ ഉ​ണ​ർ​ത്താ​ൻ പ്രി​യ​ങ്ക​യും; രാ​ജ്യ​ത്തു​ട​നീ​ളം മ​ഹി​ളാ​മാ​ർ​ച്ച്
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് പി​ന്നാ​ലെ സ​ഹോ​ദ​രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ജ്യ​ത്തു​ട​നീ​ളം പ്ര​ചാ​ര​ണ യാ​ത്ര ന​ട​ത്തു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി ന​യി​ക്കു​ന്ന മ​ഹി​ള മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ സ​ന്ദേ​ശം എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​ന്ന​തി​നാ​യി ഹാ​ഥ് സെ ​ഹാ​ഥ് ജോ​ഡോ അ​ഭി​യാ​ൻ എ​ന്ന​പേ​രി​ലാ​ണ് പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജ​നു​വ​രി 26 മു​ത​ൽ ര​ണ്ട് മാ​സ​മാ​ണ് പ്രി​യ​ങ്ക​യു​ടെ നേ​തൃ​ത്വ​ത്തി​ലെ പ​ദ​യാ​ത്ര. മു​ഴു​വ​ൻ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും പ​ദ​യാ​ത്ര ക​ട​ന്നു​പോ​കും. ഡി​സം​ബ​ർ 24ന് ​ഡ​ൽ​ഹി​യി​ൽ എ​ത്തു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ജ​നു​വ​രി 26ന് ​അ​വ​സാ​നി​ക്കും.

ഗ്രാ​മ, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ല്‍ പ​ദ​യാ​ത്ര​ക​ള്‍, ജി​ല്ലാ ത​ല​ങ്ങ​ളി​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍, സം​സ്ഥാ​ന ത​ല​ത്തി​ല്‍ റാ​ലി എ​ന്നി​വ​യെ​ല്ലാം യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. ഇ​തി​നു​പു​റ​മേ പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ത്രീ​ക​ളെ സം​ഘ​ടി​പ്പി​ച്ച് എ​ല്ലാ സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ലും മ​ഹി​ളാ മാ​ര്‍​ച്ച് ന​ട​ക്കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. 2023 മാ​ര്‍​ച്ച് 26-ന് ​പ്ര​ചാ​ര​ണ പ​രി​പാ​ടി സ​മാ​പി​ക്കും. സം​ഘ്പ​രി​വാ​റി​ന്‍റെ വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ചാ​ര​ണം ശ​ക്ത​മാ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്കം.
More in Latest News :