മിർപുർ: ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ഏകദിന ടീമിൽ നിന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ഒഴിവാക്കി. പരിക്കിനെ തുടർന്നാണ് പന്തിനെ ടീമിൽനിന്നും ഒഴിവാക്കിയത്. മെഡിക്കൽ ടീമുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു.
പന്തിന് പകരം ആദ്യ ഏകദിനത്തിൽ കെ.എൽ. രാഹുലാണ് കീപ്പർ ഗ്ലൗസ് അണിഞ്ഞത്. 25 കാരനായ താരത്തിന് പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ടെസ്റ്റ് ടീമിൽ പന്ത് തിരിച്ചെത്തുമെന്നും ബിസിസിഐ വാർത്താക്കുറുപ്പിൽ പറഞ്ഞു.
പന്തിന് പകരക്കാരനായി സഞ്ജു സാംസണിനെ പരിഗണിക്കാത്തത് ഇതിനകം വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. മോശം ഫോമിലുള്ള പന്തിനെ ബംഗ്ലാദേശ് പരമ്പരയിൽ ഉൾപ്പെടുത്തിയതും വിമർശിക്കപ്പെട്ടിരുന്നു.