+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട് പൊ​ളി​ക്കു​ന്ന​ത് ത​മാ​ശ​യാ​ണോ?; ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ പാ​റ്റ്‌​ന ഹൈ​ക്കോ​ടതി

പാ​റ്റ്‌​ന: ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ള്‍ പൊ​ളി​ക്കു​ന്ന ബീ​ഹാ​ര്‍ പോ​ലീ​സി​ന്‍റെ ക്രൂ​ര ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പാ​റ്റ്‌​ന ഹൈ​ക്കോ​ട​തി. പോ​ലീ​സ് ഭൂ​മാ​ഫി​യ​യു​മ
വീ​ട് പൊ​ളി​ക്കു​ന്ന​ത് ത​മാ​ശ​യാ​ണോ?; ബു​ള്‍​ഡോ​സ​ര്‍ ന​ട​പ​ടി​ക്കെ​തി​രെ പാ​റ്റ്‌​ന ഹൈ​ക്കോ​ടതി
പാ​റ്റ്‌​ന: ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് വീ​ടു​ക​ള്‍ പൊ​ളി​ക്കു​ന്ന ബീ​ഹാ​ര്‍ പോ​ലീ​സി​ന്‍റെ ക്രൂ​ര ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പാ​റ്റ്‌​ന ഹൈ​ക്കോ​ട​തി. പോ​ലീ​സ് ഭൂ​മാ​ഫി​യ​യു​മാ​യി കൈ​കോ​ര്‍​ത്ത് ത​ന്‍റെ വീ​ട് ത​ക​ര്‍​ത്തെ​ന്ന സ്ത്രീ​യു​ടെ പ​രാ​തി​യി​ലാ​ണ് വി​മ​ര്‍​ശ​നം.

ബു​ള്‍​ഡോ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വീ​ട് ത​ക​ര്‍​ക്കു​ന്ന​ത് പോ​ലീ​സി​ന് ഒ​രു ത​മാ​ശ​യോ ക​ണ്ട് ര​സി​ക്കാ​നു​ള്ള കാ​ഴ്ച​യോ ആ​യി മാ​റി​യി​രി​ക്കു​ന്നു. നി​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തെ​യാ​ണോ അ​തോ സ്വ​കാ​ര്യ വ്യ​ക്തി​യെ ആ​ണോ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​തെ​ന്നു കോ​ട​തി ചോ​ദി​ച്ചു.

ഭൂ​മാ​ഫി​യ​യു​മാ​യി കൈ​കോ​ര്‍​ത്ത് പോ​ലീ​സ് അ​ന​ധി​കൃ​ത​മാ​യി വീ​ട് പൊ​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ​ഠി​ക്കു​മ്പോ​ള്‍ മ​ന​സി​ലാ​കു​ന്ന​ത്. വീ​ട് അ​ന്യാ​യ​മാ​യി ത​ക​ര്‍​ത്ത​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും കൈ​യി​ല്‍​നി​ന്ന് 5 ല​ക്ഷം രൂ​പ വീ​തം ഇ​ടാ​ക്കി പ​രാ​തി​ക്കാ​ര​ന് ന​ല്‍​കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​മാ​ഫി​യ​യ്ക്ക് ഭൂ​മി വി​ട്ട് ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ​ക്കും കു​ടും​ബ​ത്തി​നും എ​തി​രെ ക​ള്ള​ക്കേ​സ് എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​കേ​സി​ന്‍റെ എ​ഫ്‌​ഐ​ആ​ര്‍ കോ​ട​തി ത​ത്ക്കാ​ലേ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചു. പ​രാ​തി​ക്കാ​രി​യെ​യും കു​ടും​ബ​ത്തെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും കോ​ട​തി വി​ല​ക്കി.
More in Latest News :