ജയ്പൂര്‍: രാജസ്ഥാനില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ അധോലോകനേതാവുള്പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. സാഹസികമായ ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് പേര് അറസ്റ്റിലായത്.
മനീഷ് ജാട്ട്, വിക്രം ഗുര്‍ജാര്‍, സതീഷ് കുംഹാര്‍, ജതിന് മേഘ്വാള്, നവീന്‍ മേഘ്വാള് എന്നിവരാണ് പിടിയിലാത്. ഇവരില്‍ നിന്ന് ആയുധങ്ങളും വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ സാഹസികമായി പിടികൂടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു.
ശനിയാഴ്ച രാവിലെ 9.30ന് സികാര്‍ നഗരത്തിലെ പിപ്പാലി റോഡിലാണ് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ രണ്ട് പേര് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ അധോലോകനേതാവ് രാജു തെത്ത്, വഴിപോക്കനായ താരാചന്ദ് കദ്വാസര എന്നിവരാണ് കൊല്ലപ്പെട്ടത്. മകളെ സമീപത്തുള്ള കോച്ചിംഗ് സെന്ററിലാക്കാന്‍ വന്നതാണ് കര്‍ഷകനായ താരാചന്ദ്.
സംഭവത്തിനു തൊട്ടുപിന്നാലെ ലോറന്‍സ് ബിഷ്ണോയി സംഘത്തിലുള്ളതെന്ന് സ്വയം പരിചയപ്പെടുത്തിയ രോഹിത് ഗൊഡാര കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. ആനന്ദ്പാല് സംഘത്തിലെ ബല്‍ബീര്‍ ബനൂഡ കൊല്ലപ്പെട്ടതിന്റെ പകയാണ് സംഭവത്തിനു പിന്നില്‍.
2014ല്‍ ബികാനെറിലെ ജയിലിനുള്ളില്‍ വച്ച് അധോലോകസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ബനൂഡ കൊല്ലപ്പെട്ടത്.