കോഴിക്കോട്: ശശി തരൂരിന്റെ രാഷ്ട്രീയ നീക്കങ്ങളുടെ പേരിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾ പരിഹരിക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടാനൊരുങ്ങി മുസ്ലീം ലീഗ്. പാർട്ടിയിലെ തമ്മിലടിയിൽ അതൃപ്തി രേഖപ്പെടുത്തിയ ലീഗ്, അലോസരപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളന്നതെന്ന് അഭിപ്രായപ്പെട്ടു.
മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിൽ മുന്നേറുന്ന "തരൂർ പോര്' ഉടൻ പരിഹരിക്കണമെന്ന് കോൺഗ്രസിനോട് ലീഗ് ഔദ്യോഗികമായി ആവശ്യപ്പെടും.
ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുന്ന കോൺഗ്രസിനെ പുതിയ വിവാദങ്ങൾ കൂടുതൽ ദുർബലമാക്കുമെന്ന ആശങ്ക ലീഗിനുണ്ടെന്ന് ഈ നീക്കത്തിൽ നിന്ന് വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടു.